എആർ നഗർ പഞ്ചായത്തിലെ മമ്പുറം പത്തൊൻപതാം വാർഡ് അങ്കണവാടിയുടെ വികസന പാതയിൽ പുതിയ ഒരധ്യായം എഴുതിച്ചേർക്കുന്നു. കാലങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന അങ്കണവാടിക്കു സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം ലഭ്യമായി. നീലേങ്ങൽ കുടുംബമാണ് പിതാവിന്റെ സ്മരണയ്ക്കായി സ്ഥലം സൗജന്യമായി നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം ചെലവഴിച്ച് രൂപ ചെലവഴിച്ചാണ് കെട്ടിടമൊരുക്കുന്നത്. 29ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് റഷീദ് മുഖ്യാതിഥിയാകും. ബ്ലോക്ക് മെമ്പർ പി.കെ.റഷീദ്, വാർഡ് മെമ്പർ ജുസൈറ മൻസൂർ തുടങ്ങിയവർ പങ്കെടുക്കും. അങ്കണവാടി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും.
0 Comments