കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ സര്‍ഗ്ഗശേഷി വളര്‍ത്തുക, മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമിട്ട് കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം 'ഉണർവ് 2025 സംഘടിപ്പിച്ചു ദേശീയപാരാ സ്വിമ്മിംഗ് ചാമ്പ്യൻ അസീം വെളിമണ്ണ ഉദ്ഘാടനം ചെയ്തു. കടപ്പുറം പുതിയങ്ങാടി ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പരിധിയിലെ 120 ഓളം പേർ കലോത്സവത്തില്‍ പങ്കെടുത്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹസീന താജുദ്ദീൻ, ശുഭ ജയൻ, മെമ്പർമാരായ ടി ആർ ഇബ്രാഹിം, അഡ്വ. മുഹമ്മദ് നാസിഫ്, പി എ മുഹമ്മദ്, റാഹില വഹാബ്,സുനിതാ പ്രസാദ്, സമീറ ശരീഫ്, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് റാഫി ഇ ടി തുടങ്ങിയവർ സംസാരിച്ചു കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിമിനെ മൊമെന്റോ നൽകി ആദരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ മിഥുല നന്ദിയും പറഞ്ഞു
0 Comments