മലപ്പുറം : മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി കുറുവ ഗ്രാമപഞ്ചായത്തിലെ സെന്റർ നമ്പർ 87 സമൂസപ്പടി അങ്കണവാടിക്കായിനിർമിച്ച കെട്ടിട തിന്റെഉദ്ഘാടനം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ MLA മഞ്ഞളാം കുഴി അലി നിർവഹിച്ചു.. കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ മോൾ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ മാരായ ഫൗസിയ പെരുമ്പള്ളി, ജാഫർ വെള്ളേക്കാട്ട്,ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി ഹാരിസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ,ബ്ലോക്ക് മെമ്പർമാരായ ഒ മുഹമ്മദ് കുട്ടി, ജമീല ടീച്ചർ,,വാർഡ് മെമ്പർ എം .പുഷ്പലത തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി ത്രി തല പഞ്ചയത്തത് ജനപ്രതിനിധികളും എം ജി എൻ ആർ ജി എസ് സ്റ്റാഫുകളും വിവിധ ക്ലബ്ബുകളുടെ ഭാരവാഹികളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും രക്ഷിതാക്കളും പങ്കെടുത്ത ഘോഷയാത്രയും സംഘടിപ്പിച്ചു.
0 Comments