മങ്കട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരിമല അംഗൻവാടിയിലേക്ക് അനുവദിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.അബ്ദുൽ കരീം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.അസ്കറഅലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ജുവൈരിയ ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ടി.സെലീന ഉമ്മർ, സിബിച്ചൻ, പി.ശിഹാബുദ്ദീൻ, കെ.പി.ഹംസ, ഷഹദ, സഹില എന്നിവർ പ്രസംഗിച്ചു.
0 Comments