കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ഇറിഗേഷൻ ജില്ലാ ഓഫീസറെ കണ്ടു. കടപ്പുറം ഗ്രാമപഞ്ചായത്തിലെ തീരപ്രദേശത്ത് തീരം ബലപ്പെടുത്തുന്നതിന്റെയും നിർമ്മിക്കുന്നതിന്റെയും പ്രവർത്തനങ്ങൾ നിലവിൽ മന്ദഗത്തിയിലാണ് നടക്കുന്നത്. സുബ്രഹ്മണ്യൻ കടവിലെ സ്ലുയിസ് നിർമ്മാണം നിലച്ചിട്ട് ഒന്നര വർഷമായി. തീരം പണിത സ്ഥലങ്ങൾ നികത്താത്തതിനാൽ ഉപ്പ് വെള്ളം കയറുകയാണ്. കരാറുകാരന്റെ അനാസ്ഥ ശ്രദ്ധയിൽ പെടുത്തുന്നതിനും അടിയന്തിര നടപടി എടുക്കുന്നതിനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്തിന്റെ നേതൃത്വത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, വാർഡ് മെമ്പർ അബ്ദുൽ ഗഫൂർ എ വി, എന്നിവർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എൻ പി ബിന്ദുവിനെ കണ്ടു. നിർമ്മാണ പ്രവർത്തനങ്ങൾ ബുധനാഴ്ച ആരംഭിക്കും എന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി
0 Comments