ad

Ticker

6/recent/ticker-posts

ജനകീയ മെമ്പർ ഇനി മാറാക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ

മലപ്പുറം : മാറാക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷനായി പതിനൊന്നാം വാർഡ് മെമ്പർ UDF സ്വതന്ത്രനായ നെയ്യത്തൂർ കുഞ്ഞിമുഹമ്മദിനെ (ടൂസ്റ്റാർ കുഞ്ഞിപ്പ) യെയും,വികസന സ്റ്റാൻഡിങ് കമറ്റി ചെയ്യർപേഴ്സൺ ആയി മുസ്ലിം ലീഗിലെ ഇരുപതാം വാർഡ് മെമ്പർ ഷംല ബഷീർ നെയും തിരഞ്ഞെടുത്തു. യുഡിഎഫ് തീരുമാനപ്രകാരമാണ് തിരഞ്ഞെടുപ്പ് നടന്നത്. മുൻ വികസന സ്റ്റാൻഡിങ് കമറ്റി ചെയ്യർപേഴ്സൺ ശരീഫ ബഷീർ പഞ്ചായത്ത് പ്രെസിഡന്റായി തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് ഷംല ബഷീറിനെ വികസന സ്റ്റാൻഡിങ് കമറ്റി ചെയ്യർപേഴ്സൺ ആയും ,മുൻ ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ ജാഫലിസ്ഥാനം ഒഴിഞ്ഞതിലേക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷനായി നെയ്യത്തൂർ കുഞ്ഞിമുഹമ്മദിനെ യും തിരഞ്ഞെടുത്തത്, പഞ്ചായത്തംഗം എന്ന നിലയിലുള്ള തന്റെ പ്രതിഫലം നിർധനർക്കു നൽകി ജീവകാരുണ്യ പ്രവർത്തന രംഗത്തും കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട് കുഞ്ഞിമുഹമ്മദ്. പാവപ്പെട്ട രോഗികൾക്കു മരുന്നു വാങ്ങാനും മക്കളുടെ വിദ്യാഭ്യാസ ചെലവിനുമായാണ് തുക വിനിയോഗിച്ച നെയ്യത്തൂർ കുഞ്ഞിമുഹമ്മദ് ഇക്കാലയളവിൽ ജനകീയ മെമ്പർ എന്ന നിലയിൽ വാർത്തയിൽ ഇടപിടിച്ച വെക്തി കൂടിയാണ് ,ഇരുവരെയും എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്

Post a Comment

0 Comments