ad

Ticker

6/recent/ticker-posts

സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർഥികൾക്ക് പരിക്ക്.

മരവട്ടം ഗ്രേസ് വലി കോളേജിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കാടാമ്പുഴ ഗ്രസ് വാലി കോളേജിലെ ബി.ബി.എ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. അക്രമം അഴിച്ചുവിട്ട മുൻ വിദ്യാർത്ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുൻ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണം അഴിച്ചുവിട്ട വിദ്യാർത്ഥി ഷ്യം ലിക്കിനെ പൊലീസ് കസ്റ്റഡിയിലാണ്. മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ തുവ്വക്കാട് മുഹമ്മദ് അർഷാദ്, ഹഫീസ് കരേക്കാട് അംജദ് അലി കുറുകത്താണി ചട്ടിപ്പറമ്പ് ഷാനിബ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികൾ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണറിയുന്നത്. കാടാമ്പുഴ പൊലീസ് അന്വേഷണമാരംഭിച്ചു.

Post a Comment

0 Comments