ആലപ്പുഴ : ജില്ല നിയമ സേവന അതോറിട്ടിയും
ആലപ്പുഴ കെഎസ്ആർടിസിയും സംയുക്തമായി ദേശീയ നിയമ സേവന അതോറിട്ടിയുടെ ടോൾ ഫ്രീ നമ്പർ ( 15100) പ്രചരണവും
നിയമ ബോധവൽക്കരണവും
ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ വച്ച് നടത്തി.
പ്രസ്തുത പ്രോഗ്രാമിൽ ഡിഎൽഎസ്എ സെക്ഷൻ ഓഫീസർ എൻ ലവൻ സ്വാഗതം അർപ്പിച്ചു. എടിഒ എ അജിത്ത് അദ്ധ്യക്ഷത വഹിച്ചു.ഡിഎൽഎസ്എ സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജിയുമായ പ്രമോദ് മുരളി പ്രോഗ്രാം ഉത്ഘാടനം നിർവഹിച്ചു. നിയമ സേവന അതോറിട്ടിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി ബോധവൽക്കരണം നടത്തി. കെഎസ്ആർടിസി ഇൻസ്പെക്ടർ ആർ രജ്ഞിത്ത് , അഡ്മിനിസ്ട്രേറ്റ് ഓഫീസർ വൈ ജയകുമാരി എന്നിവർ പ്രസംഗിച്ചു.
ഡിഎൽഎസ്എ പിഎൽ വൈ തോമസ് ജോൺ പ്രോഗ്രാം കോ ഓർഡിനേറ്റ് ചെയ്തു.
🖊️ ഡോ. ജോൺസൺ വി ഇടിക്കുള
0 Comments