വെട്ടിച്ചിറ :വീട്ടിൽ കളിക്കുന്നതിനിടയിൽ രണ്ടു വയസുകാരിയുടെ മൂക്കിനുള്ളിൽ പേനയുടെ ഭാഗം അബദ്ധവശാൽ അകപ്പെടുകയും തിരിച്ചെടുക്കാൻ സാധിക്കാതെ വരികയും ചെയ്തപ്പോൾ പരിഭ്രാന്തരായ മാതാപിതാക്കൾ പെട്ടെന്ന് തന്നെ വെട്ടിച്ചിറ ഡിവൈൻ ഹോസ്പിറ്റലിൽ എത്തിക്കുകയും ചികിത്സ തേടുകയും ആയിരുന്നു. ഡിവൈൻ ഹോസ്പിറ്റലിലെ പ്രശസ്ത ഇ. എൻ. ടി സർജൻ ഡോക്ടർ അബ്നാസിന്റെ നേതൃത്വത്തിൽ മൂക്കിലകപ്പെട്ട പേനയുടെ ഭാഗം വിജയകരമായി പുറത്തെടുക്കാൻ സാധിച്ചു. ഡോക്ടറുടേയും വീട്ടുകാരുടേയും അവസരോചിതമായ ഇടപെടലിലൂടെ സങ്കീർണതകളിലേക്ക് നയിക്കാമായിരുന്ന അവസ്ഥ തരണം ചെയ്യാനായതിന്റെ ആശ്വാസത്തിലാണ് ഡോക്ടറും രക്ഷിതാക്കളും.
0 Comments