മമ്പുറത്തുകാരായ യു എ ഇ പ്രവാസികളുടെ കൂട്ടായ്മയായ മമ്പുറം യു എ ഇ റെസിഡൻഷ്യൽ അസോസിയേഷൻ എന്ന *മുറാദ്* അംഗങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടി *മുറാദ് ഫാമിലി ഫെസ്റ്റ് 2025* എന്ന പേരിൽ മമ്പുറം മാസ്സ് ഓഡിറ്റോറിയത്തിൽ വെച്ചു കുടുംബ സംഗമവും, പഴയകാല യു എ ഇ പ്രവാസികളായ മമ്പുറത്തുകാരെ ആദരിക്കലും നടത്തി. കുടുംബ പ്രേക്ഷകർക്ക് വേണ്ടി ഇന്റർനാഷനൽ മൈൻഡ് ട്രെയ്നറും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൂടിയായ ഫിലിപ്പ് മമ്പാട് 'പ്രവാസിയും കുടുംബവും' എന്ന വിഷയത്തിൽ ക്ലാസെടുത്തു. മുറാദിലെ കുടുംബാംഗങ്ങളുടെ കലാ പരിപാടികളും, ഗാനമേളയും നടന്നു. മുറാദ് പുറത്തിറക്കിയ 'തണലായ് മുറാദ്' എന്ന മാഗസിൻ ഫിലിപ്പ് മമ്പാട് പ്രകാശനം ചെയ്തു.വാർഡ് മെമ്പർ ജുസൈറമൻസൂർ മറ്റു സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ ഖലീൽ ഹാജി എം വി, സയ്യിദ് മുഹമ്മദ് ബുഖാരി, സിദ്ദീഖ് ചാലിൽ, അബ്ദുറഹ്മാൻ മദാരി, മഹമൂദ് കെസി, ഇബ്രാഹിം കെസി, ഹമീദ് എം വി, ഇബ്രാഹിം എം വി, ഹമീദ് പികെ, സമീൽ കെ, അസ്ലം എൻ കെ, കലാം എം വി, ജയപ്രകാശൻ എന്നിവർ സംസാരിച്ചു.
0 Comments