മാറാക്കര പഞ്ചായത്തിലെ പ്രധാന ടൗണായ കാടാമ്പുഴയെ ഹരിത നഗരമായി പ്രഖ്യാപിച്ചു. കാടാമ്പുഴയിലെ വ്യാപാര സ്ഥാപനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തി. പഞ്ചായത്ത് മെമ്പർമാരും ഇരുന്നൂറിലധികം വരുന്ന സന്നദ്ധ പ്രവർത്തകരും നടത്തിയ ഏകദിന ശുചീകരണ പ്രവൃത്തികൾക്ക് ശേഷമാണ് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷെരീഫ ബഷീർ കാടാമ്പുഴയെ ഹരിത നഗരമായി പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, സ്ഥിരം സമിതി അധ്യക്ഷൻമാരായ എൻ കുഞ്ഞിമുഹമ്മദ്, ഷംല ബഷീർ,നജ്മത്ത് പാമ്പലത്ത് മെമ്പർമാരായ ടി പി സജ്‌ന ടീച്ചർ, ഒപി കുഞ്ഞിമുഹമ്മദ്, ശ്രീ ഹരി,കെ പി അനീസ്, നാസർ കെ പി, പഞ്ചായത്ത് സെക്രട്ടറി ടി അജയ് കുമാർ, പി പി ബഷീർ, ഗ്രേസ് വാലി, വിന്നേഴ്സ്, മലബാർ പോളി ടെക്നിക് കോളേജുകളിലെ വിദ്യാർത്ഥികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
0 Comments