ad

Ticker

6/recent/ticker-posts

സിന്ധു ജിങ്ക ചാക്കോയെ   ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍  അനുമോദിച്ചു.

എടത്വ: കേരള സര്‍ക്കാര്‍ സംയോജിത ശിശു വികസന സേവന പദ്ധതി 2023-24 വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച പത്തനംതിട്ട ജില്ലയിലെ മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്കുള്ള പുരസ്‌കാരം നേടിയ  എടത്വ കാരിതടത്തിൽ സിന്ധു ജിങ്ക ചാക്കോയെ  ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ  നേത്യത്വത്തില്‍  അനുമോദിച്ചു.സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ - ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ പൊന്നാട അണിയിച്ച് അനുമോദിച്ചു.2018 ല്‍ സര്‍വീസില്‍ പ്രവേശിച്ച  സിന്ധു നിലവില്‍ പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്റ്റില്‍ സേവനമനുഷ്ഠിച്ചു വരുന്നു.എടത്വാ സെയിന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പ്രസാദ് ജോസിന്റെ സഹധർമ്മിണിയാണ്.

വനിതാ ദിനത്തോടനുബന്ധിച്ച്  നടന്ന ചടങ്ങിൽ  പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള  അധ്യക്ഷത വഹിച്ചു.ക്ലബ്  വനിതാ  ഫോറം കൺവീനർ ഷേർലി അനിൽ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി  ബിൽബി മാത്യൂ കണ്ടത്തിൽ,വൈസ് പ്രസിഡന്റ്  മോഡി കന്നയിൽ, അഡ്മിനിസ്‌ട്രേറ്റര്‍   ബിനോയി കളത്തൂർ,  പ്രോജക്ട് കൺവീനർ വിൻസൻ കടുമത്ത്,കെ. ജയചന്ദ്രന്‍, പ്രവാസി കോർഡിനേറ്റർ പ്രദീപ് ജോസഫ്,ഗോകുൽ  അനിൽ,സാം വി.മാത്യൂ എന്നിവർ പ്രസംഗിച്ചു.

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍   ആരംഭിച്ചതും  ഒരു വർഷം  പിന്നിട്ടതുമായ ' വിശപ്പ്  രഹിത എടത്വ പദ്ധതി '  തുടരാനാണ്  ഉദ്ദേശമെന്ന്  സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ,കൺവീനർ  വിൻസൻ കടുമത്ത് എന്നിവർ അറിയിച്ചു.

തുടര്‍ന്ന് നടന്ന  എക്സിക്യൂട്ടീവ് യോഗത്തില്‍ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ ഏപ്രിൽ 4ന് ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നതിന് തീരുമാനിച്ചു. ഡിസ്ട്രിക്ട്  ഗവർണർ ആർ വെങ്കിടാചലം ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനർ  കെ ജയചന്ദ്രന്‍ അറിയിച്ചു.റീജിയണല്‍   ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി,സോൺ ചെയർമാൻ സുരേഷ് ബാബു,  ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ് എന്നിവർ  മുഖ്യ  അതിഥികൾ ആയിരിക്കും.

Post a Comment

0 Comments