കുട്ടനാട് : നിർമ്മാണാരംഭത്തിൽ തന്നെ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ നീലംപേരൂർ വെള്ളിക്കേരിച്ചിറ - അക്കനടി ബോട്ട് ജെട്ടി റോഡിൻ്റെ പൂർത്തീകരണത്തിന് തുക അനുവദിച്ചതായി തോമസ് കെ തോമസ് എം.എൽ.എ അറിയിച്ചു
മൂന്ന് പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ആക്കനടിയിലേയ്ക്ക് കരമാർഗ്ഗമുള്ള ഗതാഗതമൊരുക്കി വെളളിക്കേരി ചിറ - ആക്കനടി റോഡ് നിർമ്മാണത്തിന് തുടക്കം കുറിച്ചത്.നീലംപേരൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന കരിനാട്ട് വാല പത്തിൽ കടവിൽ നിന്നും വെള്ളിക്കേരി ചിറ വരെ മുമ്പ് റോഡ് നിർമ്മാണം പൂർത്തിയായിരുന്നുവെങ്കിലും ആക്കനടിയിലേയ്ക്ക് ഇത് തുടരാൻ കഴിഞ്ഞിരുന്നില്ലാ. നൂറ് കണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിൽ അധിവസിക്കുന്ന ആക്കനടിയുടെ അടിസ്ഥാന സൗകര്യവികസനമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഈ സർക്കാരിൻ്റെ ആദ്യ ബഡ്ജറ്റിൽ അനുവധിച്ച 2 കോടി രൂപാ മുതൽ മുടക്കി പൊതുമരാമത്ത് വകുപ്പ് മുഖാന്തിരം വെളളിക്കേരി ചിറ - ആക്കനടി റോഡിന്റെ 900 മീറ്റർ ദൂരം നിർമ്മിച്ചിരുന്നു. ആക്കനടിയുടെ അഴക് റോഡ് നിർമ്മാണത്തോടെ കൂടുതൽ വിനോദ സഞ്ചാരികളെ ഇവിടെ എത്തിക്കുന്നതിന് വഴിയൊരുക്കിയെങ്കിലും പള്ളിക്കേരി, ഇരുപത്തിനാലായിരം, ആറായിരം തുടങ്ങിയ പാടശേഖരങ്ങളിലെ കർഷകർക്കും കൃഷിക്കും പ്രയോജനം ലഭിക്കണമെങ്കിൽ റോഡ് നിർമ്മാണം പൂർത്തികരിക്കണം. കേരളത്തിൻ്റെ തന്നെ ഡെസ്റ്റിനേഷണൽ ടൂറിസം പോയിൻ്റായി നീലംപേരൂരിലെ ആക്കനടിയെയും പരിസര പ്രദേശങ്ങളെയും മാറ്റുക എന്നതിനൊപ്പം കർഷകർക്കും പ്രയോജനം ലഭ്യമാകും വിധം ആക്കനടി ബോട്ട് ജെട്ടി വരെ വാഹനങ്ങൾ എത്തിച്ചേരും വിധം റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള തുകയാണ് ഇപ്പോൾ അനുദിച്ചിട്ടുള്ളത്. എം.എൽ.എയുടെ ആസ്ഥി വികസ ഫണ്ട് സിനിയോഗിച്ചുള്ള റോഡ് നിർമ്മാണം പൊതുമരാമത്ത് നിരത്ത് വിഭാഗത്തിൻ്റെ മേൽനോട്ടത്തിലാകും നടക്കുക. . സമയബന്ധിതമായി തന്നെ പരിസര പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും നടത്തി ആക്കനടിയ്ക്ക് കേരളത്തിൻ്റെ വിനോസഞ്ചാര ഭൂപടത്തിൽ ഇടം നൽകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും തോമസ് കെ തോമസ് എം.എൽ.എ പറഞ്ഞു.
0 Comments