എടത്വ: 2023-24 അക്കാദമിക വർഷത്തിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ അവാർഡ് എടത്വ സെൻ്റ് അലോഷ്യസ് കോളേജിന് സമ്മാനിച്ചു. മികച്ച പ്രോഗ്രാം ഓഫീസറായി മനോജ് സേവ്യറിനെയും മികച്ച വാളണ്ടിയറായി എസ്. ഹരികൃഷ്ണനേയും തിരഞ്ഞെടുത്തു. യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനിൽനിന്ന് പ്രോഗ്രാം ഓഫീസർമാരായ മനോജ് സേവ്യർ, ഇന്ദു വി ആർ, എൻ എസ് എസ് വാളണ്ടിയേഴ്സ് എന്നിവർ ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി. തുടർച്ചയായ രണ്ടാംവർഷമാണ് സെൻ്റ് അലോഷ്യസ് കോളേജ് എം ജി യൂണിവേഴ്സിറ്റിയിൽനിന്നും എൻ എസ് എസ് അവാർഡിന് അർഹരാകുന്നത്.
സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തുവാൻ ഇടയാകുന്നതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും പിന്തുണയ്ക്കും സഹകരണത്തിനും നന്ദിയും പ്രിൻസിപ്പാൾ പ്രൊഫ ഡോ.ജി ഇന്ദുലാല്‍ അറിയിച്ചു. എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയുടെ കീഴിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലോന്നാണ് സെന്റ് അലോഷ്യസ് കോളജ്.
✒️ ഡോ.ജോൺസൺ വി ഇടിക്കുള
0 Comments