ad

Ticker

6/recent/ticker-posts

വേൾഡ് ഓറൽ ഹെൽത്ത്‌ ദിനാചാരണത്തിന്റെ ഭാഗമായി  ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മലപ്പുറം ബ്രാഞ്ചും ലയൺസ് ക്ലബ്‌ വളാഞ്ചേരിയും സംയുക്തമായി ഓറൽ കാൻസർ, വായയിൽ വരുന്ന മറ്റു രോഗങ്ങൾ എന്നീവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ തവനൂർ സെൻട്രൽ ജയിൽ അങ്കണത്തിൽ സംഘടിപ്പിച്ചു. പരിപാടി സെൻട്രൽ ജയിൽ സുപ്രണ്ട് ജയകുമാർ ഉൽഘടനം ചെയ്തു. കൂടാതെ ചടങ്ങിൽ ജയിൽ ലൈബ്രറിയിലേക്ക് 120-ഓളം സാഹിത്യപുസ്തകങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ , ഐ ഡി എ മലപ്പുറം ബ്രാഞ്ച് സി ഡി എച് കൺവീനർ ഡോ അബ്ദുൽ മുനീർ,  ലയൺസ് ക്ലബ്‌ വളാഞ്ചേരി പ്രസിഡന്റ്‌ ഡോ ഹാരിസ് കെ ടി, റിട്ട. ഡിവൈഎസ്പി ശങ്കരനാരായൺ ഐ ഡി എ മലപ്പുറം മെമ്പർ  ഡോ ജിജിൻ , എന്നീവർ സംസാരിച്ചു. ഡോ മുഹമ്മദ് ശരീഫ് വി പി,  ഡോ ശാഹുൽ, ഡോ ഫൈസൽ, വേണുഗോപാൽ, രാമകൃഷ്ണൻ കെ ടി, മുനവ്വർ വളാഞ്ചേരി,  എന്നീവർ നേതൃത്വം നൽകി.

Post a Comment

0 Comments