ad

Ticker

6/recent/ticker-posts

ലയൺസ് ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ. ജോർജ്ജ് മാത്യു പുതിയടം അന്തരിച്ചു ; സംസ്ക്കാരം ചൊവ്വാഴ്ച 2ന് പൈക സെന്റ് ജോസഫ് പള്ളിയിൽ നടക്കും.

എടത്വ ടൗൺ :ലയൺസ് ഡിസ്ട്രിക്ട് 318 ബി മുൻ ഗവർണർ പൈക പുതിയടം വീട്ടിൽ ഡോ..ജോർജ് മാത്യു (71) നിര്യാതനായി.ഭാര്യ :ജെസ്സി ജോർജ്. മകൾ: ഡോ. റോസ് മേരി ജോർജ്. 

28ന് തിങ്കളാഴ്‌ച 1.30ന് നെല്ലിയാനി ലയൺസ് ക്ളബ് ഹാളിലും,2.30ന് പുതിയടം ഹോസ്പിറ്റലിലും 3:30ന് പൈകയിലുള്ള ലയൺസ്  ഐ ഹോസ്പിറ്റലിലും പൊതുദർശനത്തിന് വച്ചതിന് ശേഷം മൃതദേഹം ഭവനത്തിലെത്തിക്കും.സംസ്കാര ചടങ്ങുകൾ ഏപ്രിൽ 29  ചൊവ്വാഴ്ച 2ന് പൈക സെന്റ് ജോസഫ്  പള്ളിയിൽ നടക്കും.

ലയൺസ് ക്ളബ് ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ. ജോർജ്ജ് മാത്യുവിന്റെ  അചഞ്ചലമായ ദർശനവും അക്ഷീണ സേവനം, നേതൃത്വം, കാരുണ്യം എന്നിവ എണ്ണമറ്റ ജീവിതങ്ങൾക്ക് പ്രചോദനമായി.ദയ, ഔദാര്യം,നിസ്വാർത്ഥത എന്നിവയുടെ പാരമ്പര്യം നമ്മെ തുടർന്നും നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യട്ടെയെന്ന് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം അനുസ്മരിച്ചു.ഡോ.ജോർജ്ജ് മാത്യു പൈകയിലെ ലയൺസ് ചാരിറ്റബിൾ ഐ ഹോസ്പിറ്റലിലൂടെ  പ്രകടിപ്പിച്ച ദീർഘവീക്ഷണമുള്ള നേതൃത്വം,കാരുണ്യം, സേവനം എന്നിവ നമ്മെ എന്നും പ്രചോദിപ്പിക്കുമെന്ന്  ഫസ്റ്റ് വിഡിജി വിന്നി ഫിലിപ്പ് അനുസ്മരിച്ചു.ഡോ.ജോർജ് മാത്യുവിന്റെ വേർപാട് നികത്താന്‍  ആവാത്ത നഷ്ടമാണെന്ന് പാലാ ക്ളബ് പ്രസിഡന്റ് എ.വി ജോണി, സെക്രട്ടറി ജോമോൻ അഗസ്റ്റിൻ, ട്രഷറർ റെജി എം. തോമസ് ,അഡ്മിനിസ്‌ട്രേറ്റര്‍  ജോർജ്ജ്ക്കുട്ടി ഏബ്രഹാം എന്നിവർ അനുശോചിച്ചു. 

നിര്യാണത്തിൽ ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ  മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ടോണി ഇനോക്കാരൻ,സെക്രട്ടറി ഡോ.കണ്ണൻ, ട്രഷറർ സി.വി. മാത്യു,ഫസ്റ്റ് പിഡിജി ബിനോ ഐ കോശി, സെക്കന്റ് വിഡിജി ജേക്കബ്‌ ജോസഫ്, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ് , ക്യാബിനറ്റ് ട്രഷറർ  സുരേഷ്  ജയിംസ് വഞ്ചിപ്പാലം,അഡ്മിനിസ്‌ട്രേറ്റര്‍ പിസി ചാക്കോ, ചീഫ് പ്രോഗ്രാം കോ- ഓർഡിനേറ്റർ  മാർട്ടിൻ ഫ്രാന്‍സിസ്,ചീഫ്  പ്രോജക്ട്  കോ-ഓർഡിനേറ്റർ ഡോ. പി.കെ ബാലകൃഷ്ണൻ,  ലേഡി ലയൺസ് ഫോറം  പ്രസിഡന്റ് ഡോ.  ആൻസി ജോർജ്ജ്,സെക്രട്ടറി  മോളി ജോർജ്ജ്, ട്രഷറാർ ടെസ്സി തോമസ്,  കൺവൻഷൻ കൺവീനർ റോയി ജോസ്,എൽസി ഐഎഫ് ഡിസി അനീഷ് എം കോശി,ജിഎടി കോർഡിനേറ്റർ എംജി വേണുഗോപാല്‍,ജിഎംടി കോർഡിനേറ്റർ ആർ.രാജേഷ്, ജിഎസ്ടി കോർഡിനേറ്റർ ബിമൽ സി.ശേഖർ, ജിഎൽടി കോർഡിനേറ്റർ ബിനോയികുര്യൻ,ജിഇടി കോർഡിനേറ്റർ തോമസ്കുട്ടി ,പിആർഒമാരായ അഡ്വ.ആർ.മനോജ് ജയിംസ് തോമസ്,രമേശ്കുമാർ, പ്രിൻസിപ്പൾ അഡ്വെസർ സ്പോർട്ട്സ് കെ ആർ. ഗോപകുമാർ, ചെയർമാൻ  റീജിയൻ ജേക്കബ്  ടി നീണ്ടിശ്ശേരി,   സോൺ ചെയർമാൻ സുരേഷ് ബാബു പ്രിൻസിപ്പൾ അഡ്വൈസര്‍മാർ,ഡിസ്ട്രിക്ട് കോർഡിനേറ്റേഴ്സ്,  റീജിയൺ ചെയർമാൻമാർ,സോൺചെയർമാൻമാർ, വിവിധ ക്ളബ് ഭാരവാഹികൾ, എടത്വ ടൗൺ ക്ളബ്  സെക്രട്ടറി ബിൽബി മാത്യു കണ്ടത്തിൽ,അഡ്മിനിസ്‌ട്രേറ്റര്‍  ബിനോയി കളത്തൂർ,ലേഡി  ഫോറം കൺവീനർ ഷേർലി അനിൽ,  തലവടി ക്ളബ് പ്രസിഡന്റ് സുനിൽ സാഗർ,  സെക്രട്ടറി കെജി വിജയകുമാർ,അഡ്മിനിസ്‌ട്രേറ്റര്‍ സജുകുമാർ എന്നിവർ അനുശോചിച്ചു.


✒️ഡോ ജോൺസൺ വി.ഇടിക്കുള
( പ്രസിഡന്റ്  എടത്വ ടൗൺ)

Post a Comment

0 Comments