ad

Ticker

6/recent/ticker-posts

ലയൺസ് ഡിസ്ട്രിക്ട് 318 ബി ; 2025- 2026 വർഷത്തെ ഗവർണർ ആയി വിന്നി ഫിലിപ്പ് തെരെഞ്ഞെടുക്കപ്പെട്ടു

എടത്വാ ടൗൺ : കോട്ടയം, ആലപ്പുഴ ,പത്തനംതിട്ട  ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി യുടെ 2025 - 2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഗവർണറായി വിന്നി ഫിലിപ്പിനെയും ഒന്നാം വൈസ് ഗവർണർ  ജേക്കബ് ജോസഫിനെയും രണ്ടാം വൈസ് ഗവർണറായി മാർട്ടിൻഫ്രാൻസിസിനെയും തിരഞ്ഞെടുത്തു.

21-ാംമത് ഡിസ്ട്രിക്ട് 318ബി കൺവൻഷനിൽ വെച്ചാണ് ബാലറ്റ് സമ്പ്രദായത്തിൽ  ഇവർ തെരഞ്ഞെടുക്കപ്പെട്ടത്.

ഗവർണർ  ആയി തെരെഞ്ഞെടുക്കപ്പെട്ട വിന്നി ഫിലിപ്പ് 2004ൽ ആണ് അടൂർ ലയൺസ് ക്ലബ് അംഗമാകുന്നത്. 

ഫസ്റ്റ് വിഡിജി ജേക്കബ്‌ ജോസഫ് 1989 ൽ ആണ്  കോട്ടയം ഗാന്ധിനഗർ ലയൺസ് ക്ലബ് അംഗമാകുന്നത്.
സെക്കൻണ്ട് വിഡിജി  ആയി തെരെഞ്ഞെടുക്കപ്പെട്ട  മാർട്ടിൻ ഫ്രാൻസിസ് 2008 ൽ ആണ്  പന്തളം കിംഗ്സ് ലയൺസ് ക്ലബ് അംഗമാകുന്നത്.

120 ക്ലബുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട  304 പേർക്ക് ആയിരുന്നു വോട്ടവകാശം.സുരേഷ് ജോസഫ്  ചെയർമാൻ ആയ ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍  ആണ്  കുറ്റമറ്റ നിലയിൽ ഉള്ള തെരഞ്ഞെടുപ്പ് നടന്നത്.പൂർവ്വാധികം സൗഹാര്‍ദ്ദപരമായി തെര ഞ്ഞെടുപ്പിൽ പങ്കെടുത്ത എല്ലാവര്‍ക്കും  ഗവർണർ ആർ വെങ്കിടാചലം, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്,  ട്രഷറാർ സുരേഷ് ജയിംസ് വഞ്ചിപ്പാലം  എന്നിവർ  നന്ദി അറിയിച്ചു. 


🖊️ ഡോ. ജോൺസൺ വി.ഇടിക്കുള

Post a Comment

1 Comments