ad

Ticker

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പോഷൻ പക്വഡ പരിപാടിക്ക് തുടക്കം..

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പോഷൻ പക്വഡ പരിപാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ സൽമത്ത് നിർവഹിച്ചു.
പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൗമാരക്കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഉള്ള ബോധവൽക്കരണ ക്ലാസും സ്ക്രീനിങ്ങും പരിപാടിയോട് അനുബന്ധിച്ചു നടത്തി.പൊരുന്നന്നൂർ സി.എച്ച്. സി യിൽ നടന്ന പരിപാടിയിൽ ഐസിഡിഎസ് സൂപ്പർവൈസർ ഉദയ അധ്യക്ഷയായിരുന്നു. CDPO ജീജ, സൂപ്പർവൈസർ മാരായ രഗിത, സുജാത, സുനിത എന്നിവരും ആരോഗ്യവകുപ്പിലെ ജീവനക്കാരും, അംഗൻവാടി വർക്കർമാരും പരിപാടിയിൽ പങ്കെടുത്തു.

Post a Comment

0 Comments