ad

Ticker

6/recent/ticker-posts

സെന്റ് അലോഷ്യസ് കോളേജില്‍ ഇനി നീന്തല്‍ പരിശീലനവും ; മെയ് 26ന് തുടക്കം.

എടത്വ: സെന്റ് അലോഷ്യസ് കോളേജില്‍ അന്തര്‍ദേശിയ നിലവരത്തില്‍ നിര്‍മ്മിച്ച അലോഷ്യന്‍ സ്വിമ്മിംഗ് പൂളില്‍ നീന്തല്‍ പരിശീലനം മെയ് 26 മുതല്‍ ആരംഭിക്കുന്നു. രാവിലെ 9.30 ന് കോളേജ് മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം നിര്‍വഹിക്കും.എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയി  പ്രസംഗിക്കും. പ്രായഭേദമന്യേ നീന്തല്‍ പഠിക്കാന്‍ ഇവിടെ അവസരം ഒരുക്കീട്ടുണ്ട്. 3 വയസ് മുതലുള്ളവരെ ഇവിടെ നീന്തല്‍ പരിശീലിപ്പിക്കും. സ്ത്രീകള്‍ക്ക് ലേഡിസ് കോച്ചിന്റെ സൗകര്യവും നീന്തല്‍ അറിയാവുന്നവര്‍ക്ക് വിവിധ മത്സരങ്ങളിലേക്ക് ഒരുക്കുകയും ചെയ്യും. എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍
വൈകുന്നേരം 6 മണിവരെയാണ് അലോഷ്യന്‍ സ്വിമ്മിംഗ് അക്കാദമി പ്രവര്‍ത്തിക്കുമെന്ന് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍ അറിയിച്ചു.
ഫോണ്‍: 8590058094, 9048559077. 

🟣 🖊️ ഡോ ജോൺസൺ വി.ഇടിക്കുള                                                            


Post a Comment

0 Comments