ad

Ticker

6/recent/ticker-posts

തലമുറകളുടെ സംഗമവേദിയായി മങ്ങാട്ട് കുടുംബ വാർഷിക യോഗം.

ചെങ്ങന്നൂർ:ഭവനം ഈ ലോകത്തിലെ ഏറ്റവും വലിയ പാഠശാലയും മാതാപിതാക്കള്‍ പാഠപുസ്തകവും ആയിരിക്കണമെന്ന് പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുള പ്രസ്താവിച്ചു. കൊഴുവല്ലൂർ വൈഎംസിഎ  ഹാളിൽ  വെണ്മണി  മങ്ങാട്ട്  വാർഷിക കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തങ്ങളുടെ രക്തബന്ധങ്ങളെ മാതാപിതാക്കൾ പരിചരിക്കുന്നതും സ്നേഹിക്കുന്നതും കണ്ട്  വളരേണ്ടവരാണ് മക്കൾ.ലോക സമാധാനം ആരംഭിക്കേണ്ടത് കുടുംബങ്ങളില്‍ ആയിരിക്കണം.സന്ധ്യപ്രാർത്ഥനകൾ  അന്യമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പഴയ അനുഭവങ്ങൾ പുതുതലമുറ ശീലമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി അദ്ദഹം കൂട്ടിചേര്‍ത്തു. കുടുംബ യോഗം പ്രസിഡന്റ് എൻ പി.  തോമസ്  അധ്യക്ഷത വഹിച്ചു.80വയസ്സിന്  മുകളിൽ പ്രായമുള്ളവരെയും   കുടുംബ  ജീവിതം 50 വർഷം പൂർത്തിയാക്കിയവരെയും എസ്എസ്എൽ സി പ്ളസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. 

രക്ഷാധികാരി  കെവി. ശാമുവേൽ,വൈസ് പ്രസിഡന്റ്  രാജൻ  വർഗ്ഗീസ്,സെക്രട്ടറി  സാബു കെ ഉമ്മൻ,ജോ. സെക്രട്ടറി സാബു കൊച്ചുനിലയ്ക്കൽ,  ഉമ്മൻ ചെറിയാൻ,  പാസ്റ്റര്‍മാരായ എംടി. ചെറിയാന്‍, ജോയി വർഗ്ഗീസ്, സാം നെടുവേലിൽ എന്നിവർ 
പ്രസംഗിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പ് നടത്തി പ്രത്യേക സമ്മാനങ്ങളും നല്കി.

Post a Comment

0 Comments