ആലപ്പുഴ : വെളിയനാട് സെൻറ് സേവിയേഴ്സ് ഇടവക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യേറിൻ്റെ മാധ്യസ്ഥ തിരുനാളിന് കൊടി കയറി ഇടവക വികാരി റവ ഫാ. ജോസഫ് കുറിയന്നൂർ പറമ്പിൽ കർമ്മങ്ങൾക്ക് നേതൃത്വം നൽകി 142 അംഗ പ്രസിദ്ധേന്തി വാഴിക്കൽ ചടങ്ങോട് കൂടി തീരുന്നാൾ കർമ്മങ്ങൾക്ക് ആരംഭക്കുറിച്ചു തുടർന്ന് കുറുമ്പനാടം അസംപ്ഷൻ പള്ളി അസിസ്റ്റൻറ് വികാരി ഫാ.ജോസഫ് പാറത്താനം പരിശുദ്ധ കുർബാന അർപ്പിച്ചു വെള്ളിയാഴ്ച സകല മരിച്ചവരുടെയും തിരുനാളായി ആചരിക്കുകയും ഇടവകയിലെ സമർപ്പിതരായ വൈദികരുടെ നേതൃത്വത്തിൽ പരിശുദ്ധ കുർബാനയും സെമിത്തേരി സന്ദർശനവും നടന്നു തുടർന്ന് നടന്ന നസ്രാണി സംഗമം ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു തുടർന്നുള്ള ദിവസങ്ങളിൽ ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ ഫാ ആന്റണി ഏത്തക്കാട്,ഫാ ജേക്കബ് നടുവിലേക്കളം എന്നിവർ എന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കും തിരുനാൾ ദിനമായ നാലാം തീയതി ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് പാലാ കമ്മ്യൂണിക്കേഷന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന നാടകം അരങ്ങേറും പരിപാടികൾക്ക് കൈക്കാരന്മാരായ സന്തോഷ് തോമസ് കട്ടപ്പുറം, ജിനേഷ് ചാക്കോ മെതിക്കളം , തിരുനാൾ കമ്മിറ്റി കൺവീനർ ജിനോ ജോസഫ് കളത്തിൽ,ജോയിന്റ് കൺവീനർ മനോജ് ജോസഫ് എണ്ണശ്ശേരി ,തിരുനാൾ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം കൊടുക്കും.
.ഡോ. ജോൺസൺ വി ഇടിക്കുള
0 Comments