കാസർഗോഡ് :തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബലിന്റെ "ലഹരി വിരുദ്ധ സന്ദേശ കേരളയാത്ര "കാസർഗോഡ് നിന്നും തുടക്കമായി.അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അൻവർ സാദത്ത് ഫ്ലാഗ് ഓഫ് ചെയ്തു.ഫൗണ്ടർ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂർ അധ്യക്ഷത വഹിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞ അംഗങ്ങൾ ഏറ്റു ചൊല്ലി. ലഘുലേഖ വിതരണവും ചടങ്ങിൽ നടന്നു.വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് മെയ് 18നാണ് സന്ദേശ യാത്ര തിരുവനന്തപുരത്ത് സമാപിക്കുക.'സ്റ്റോപ്പ് ബോഡി ഷേമിങ് ' എന്ന ക്യാമ്പയിൻ നടത്തി മൊട്ട ഗ്ലോബൽ സംഘടന ശ്രദ്ധേയമായിരുന്നു.നിലവിൽ 34 രാജ്യങ്ങളിലായി
1400 ലേറെ അംഗങ്ങൾ
സംഘടനയിൽ ഉണ്ട്.സെക്രട്ടറി അരുൺ ജി നായർ, ട്രഷറർ നിയാസ് പാറക്കൽ, പ്രജിത്ത് കൊടക്കാട്, അജേഷ് എന്നിവരും സംസാരിച്ചു.
🖊️ ഡോ. ജോൺസൺ വി.ഇടിക്കുള
0 Comments