എടത്വാ : തലവടി പഞ്ചായത്തിലെ 10, 12 വാർഡുകളെ ബന്ധിപ്പിക്കുന്നതും പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതി പ്രകാരം നിർമ്മിച്ച പാരേത്തോട് വട്ടടി റോഡ് സംരംക്ഷണ ഭിത്തി കെട്ടി ഉയർത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുള ആവശ്യപ്പെട്ടു.
റോഡിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് ഉണ്ടാകുന്നതുമൂലം തലവടി തെക്ക് ഭാഗത്ത് ഉള്ളവർക്ക് എടത്വ ആലംതുരുത്തി റോഡിലും എടത്വ - പൊടിയാടി റോഡിലും എത്തുന്നത് ക്ലേശകരമാണ്.
തലവടി സിഎംഎസ് ഹൈസ്ക്കൂൾ,തലവടി ഗവ.ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ നിരവധി വിദ്യാർഥികൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. സമീപ താലൂക്കിൽ ക്ലാസുകൾ ആരംഭിച്ചിട്ടും വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്.സ്കൂൾബസുകൾ ഇതുവഴി വരാൻ മടിക്കുകയാണ്.
മറ്റു സ്ഥലങ്ങളിലെ വെള്ളം ഇറങ്ങിയാലും ഇവിടെ റോഡ് തെളിയുവാൻ സമയമെടുക്കും.മാത്രമല്ല റോഡിന്റെ ഒരു വശം തോട് ആയതിനാൽ റോഡും തോടും തിരിച്ചറിയാത്ത അവസ്ഥയാണ്. റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് അപകടം ഒഴിവാക്കാന്‍ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഡോ.ജോൺസൺ വി ഇടിക്കുള ആവശ്യപ്പെട്ടു.
0 Comments