നീരേറ്റുപുറം :പ്രൊഫഷനിലിസവും പാരമ്പര്യ ഓണാഘോഷവും വള്ളംകളിക്കു മികവ് വർദ്ധിപ്പിക്കുന്നതായിരിക്കണമെന്ന് എ ജെ രാജൻ പത്തനംതിട്ട ജില്ലാ മുൻ ജില്ലാ കളക്ടർ എ. ജെ രാജൻ പറഞ്ഞു.
കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടി സെപ്റ്റംബര്‍ 4 ന് നടക്കുന്ന നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പ ജലമേളക്ക് മുന്നോടിയായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട് പൂരം@തിരുവല്ല കാർണിവൽ ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടത്തുന്നതിന് തീരുമാനിച്ചു.വിവിധ മേഖലകളിൽ വാണിജ്യ മേള ,സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ കലാ മത്സരങ്ങൾ, കൂടാതെ നാടൻ കലാരൂപങ്ങളുടെ വിസ്മയ കാഴ്ചകൾ, ഡാൻസ് പ്രോഗ്രാം, ഫാഷൻ ഷോ എന്നിവ ഉണ്ടായിരിക്കും.

തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി അധ്യക്ഷത വഹിച്ചു.മർച്ചന്റ് അസോസിയേഷൻ തിരുവല്ല യൂണിറ്റ് പ്രസിഡന്റ് സലിം.എം, വർക്കിംഗ് പ്രസിഡൻ്റ് വിക്ടർ ടി.തോമസ്,ഫാദർ എബ്രഹാം മുളമൂട്ടിൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ചെറിയാൻ കുരുവിള അഡ്വ.ജെനു മാത്യു, സെക്രട്ടറി പുന്നൂസ് ജോസഫ്, ഫിനാൻസ് കമ്മിറ്റി ചെയര്‍മാന്‍ സജി പോത്തൻ, നീത ജോർജ്, ഷിബു.വി.വർക്കി,അഡ്വ ഉമ്മൻ എം മാത്യു, ഡോ.ജോൺസൺ വി ഇടുക്കുള,ലിനു വി വട്ടപ്പറമ്പിൽ, ഷിബു കോയിക്കേരിൽ, അനിൽകുമാർ മദേഴ്സ്, സജി കൂടാരത്തിൽ ,വി ആർ രാജേഷ്, ബിനു കുരുവിള, ജോയി ആറ്റുമാലിൽ, അനിൽ.സി ഉഷസ്,റെജി വേങ്ങൽ, പി.സി.രാജു, ബിനു ജോർജ്ജ് പട്ടംപറമ്പൽ, പിബി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
0 Comments