ad

Ticker

6/recent/ticker-posts

ക്ഷീര കർഷകർക്ക് സൗജന്യമായി കൗലിഫ്റ്റർ

കടപ്പുറം പഞ്ചായത്തിൽ ജനകീയാസൂത്രണം 2025- 26 വർഷത്തെ പദ്ധതികളുടെ ഭാഗമായി വാങ്ങിയ കൗ ലിഫ്റ്ററിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. പശുക്കൾ അസുഖം മൂലമോ മറ്റു കാരണങ്ങളാലോ വീണ് പോകുമ്പോ അവയെ ഉയർത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് കൗ ലിഫ്റ്റർ. ഈ ഉപകരണം ഇനി മുതൽ കടപ്പുറം പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് സൗജന്യമായി ഉപയോഗിക്കാം. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ ഡോ.എൻ ബി സെബി പദ്ധതി വിശദീകരണം നടത്തി.വാർഡ് മെമ്പർമാരായ അബ്ദുൽ ഗഫൂർ,റാഹില വഹാബ്, ടി ആർ ഇബ്രാഹിം, ഷീജ രാധാകൃഷ്ണൻ, പ്രസന്ന ചന്ദ്രൻ , മുഹമ്മദ് നാസിഫ് മുതലായവർ ആശംസകൾ അറിയിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൻസൂർ അലി നന്ദിയും പറഞ്ഞു

Post a Comment

0 Comments