കടപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും മലിനജലം വരുന്നത് തടയണമെന്നും യഥാസമയം അറ്റകുറ്റപ്പണി പൂർത്തീകരിക്കണം എന്നും എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ് ഷൗക്കത്തിന്റെ നേതൃത്വത്തിൽ ഗുരുവായൂർ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ കടപ്പുറം പഞ്ചായത്ത് ജനപ്രതിനിധികൾ ഉപരോധം സംഘടിപ്പിച്ചു. 10 ദിവസമായിട്ടും പിഡബ്ല്യുഡി റോഡിൽ പ്രധാന പൈപ്പ് ലൈൻ പൊട്ടിയിട്ടും യഥാസമയം പരാതി അറിയിച്ചിട്ടും ഇടപെടാത്തതാണ് കുടിവെള്ളം ലഭ്യമാകാതിരിക്കാൻ കാരണം.പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ കുടിവെള്ള വിതരണം ചെയ്യുന്ന കച്ചേരി ടാങ്ക്, അഞ്ചങ്ങാടി ടാങ്ക് എന്നിവയിൽ നിന്നും വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയിട്ടുള്ളത്. പിഡബ്ല്യുഡി റോഡ് കട്ട് ചെയ്യുന്നതിനുള്ള അനുവാദം ലഭ്യമായിട്ടില്ല എന്ന് കാരണമാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ന്യായീകരിക്കുന്നത്. സ്ഥിരം സമിതി അധ്യക്ഷരായ ഹസീന താജുദ്ദീൻ,വി പി മൻസൂർ അലി, ശുഭ ജയൻ,അംഗങ്ങളായ ടി ആർ ഇബ്രാഹിം, എ വി അബ്ദുൽ ഗഫൂർ, സുനിതാ പ്രസാദ്, മുഹമ്മദ് നാസിഫ് എന്നിവർ ഉപരോധത്തിൽ സംബന്ധിച്ചു.
മലയാളം ടെലിവിഷൻ ന്യൂസ് :9497344550
0 Comments