കടപ്പുറം പഞ്ചായത്തിൽ ജനകീയാസൂത്രണം 2025- 26 വർഷത്തെ പദ്ധതികളുടെ ഭാഗമായി അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. കടപ്പുറം പഞ്ചായത്തിനെ മുട്ടയുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിപ്പിക്കുക , വീടുകളിലെ അടുക്കള അവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും ജൈവ രീതിയിൽ സംസ്കരിച്ചു പോഷക സമ്പുഷ്ടമായ ആഹാരമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ അലി അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ ഡോ.എൻ ബി സെബി പദ്ധതി വിശദീകരണം നടത്തി.വാർഡ് മെമ്പർമാരായ മുഹമ്മദ് നാസിഫ്, പ്രസന്ന മുതലായവർ ആശംസകൾ അറിയിച്ചു. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ ഫസൽ റഹ്മാൻ നന്ദി പറഞ്ഞു
0 Comments