ad

Ticker

6/recent/ticker-posts

സ്ത്രീയെ ബ്ലാക്ക്‌മേയിൽ ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ഫറോക്ക് നെല്ലൂർ ഉദയമംഗലം സ്വദേശിയായ പാലക്കോട്ട് പറമ്പ് അതുൽ (27) ഫേസ്ബുക്ക് വഴിയുള്ള പരിചയം മുതലെടുത്ത് സ്ത്രീയെ ബ്ലാക്ക്‌മേയിൽ ചെയ്ത് പീഡിപ്പിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.
സ്ത്രീയുടെ പരാതിപ്രകാരം, സ്കൂൾകാലത്തെ പരിചയം പുതുക്കി സുഹൃത്ത് ബന്ധം ശക്തമാക്കിയ ശേഷം, ഒരുമിച്ചെടുത്ത ഫോട്ടോ ഭർത്താവിനും സുഹൃത്തുകൾക്കും അയക്കുമെന്ന് ഭീഷണി മുഴക്കി. പിന്നീട് കോഴിക്കോട് നഗരത്തിലെ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.
7 വയസ്സുള്ള കുട്ടിയുടെ അമ്മയായ 26കാരിയാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഭർത്താവ് കേരളത്തിന് പുറത്ത്  ജോലി ചെയ്യുന്ന സമയങ്ങളിലാണ് പീഡനം നടന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ, 0566/2025 നമ്പറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മെഡിക്കൽ കോളേജ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ അതുലിനെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments