ad

Ticker

6/recent/ticker-posts

ലോക നായ് ദിനത്തിൽ സ്കൂട്ടർ യാത്രക്കാരന് നായ്  കുറുകെ  ചാടി പരിക്ക്.

എടത്വാ : ലോക നായ ദിനത്തിൽ സ്കൂട്ടർ യാത്രക്കാരന്  നായ്  കുറുകെ  ചാടി പരിക്ക്.പരുമല  സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ  തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ  സാം മാത്യു (48) ഡ്യൂട്ടിക്ക് പോകുമ്പോൾ  തൊട്ടടി പാലത്തിന് സമീപം  ആണ്  നായ് കുറുകെ ചാടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ പി ഡി സുരേഷ്  സ്ഥലത്തെത്തി വാഹനത്തിൽ ആശുപ്രതി യിൽ  എത്തിച്ചു. കൈയ്ക്കും കാലിനും  പരിക്ക് ഉണ്ടെങ്കിലും ഹെൽമറ്റ് ഉപയോഗിച്ചതിനാൽ  തലയ്ക്ക്  പരുക്ക്  ഇല്ല.രാത്രി കാലയളവില്‍   നിരവധി നായ്ക്കൾ  ഈ പ്രദേശത്ത് യാത്രക്കാരെ ശല്യം ചെയ്യാറുണ്ട്.

തലവടിയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം  രൂക്ഷം  ആണ്.റോഡിന്റെ വശങ്ങളിലും തുറസായ  സ്ഥലത്തും മാലിന്യം നിക്ഷേപിക്കുന്നതിനാൽ നായ്ക്കൾക്ക് ഭക്ഷണത്തിന്  ക്ഷാമമില്ല.

 തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിന് സുപ്രീം കോടതിയുടെ ഉത്തരവ് അധികൃതർ പാലിക്കണമെന്ന്  എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള ആവശ്യപ്പെട്ടു .

Post a Comment

0 Comments