ad

Ticker

6/recent/ticker-posts

ഓള പരപ്പിലെ പോരാട്ടത്തിനായി  തലവടി ചുണ്ടൻ വള്ളം നീരണിയുന്നു ; വേറിട്ട സമ്മാനവുമായി കളേഴ്സ്  ടെക്സ്റ്റയിൽസ്

എടത്വാ:ഓള പരപ്പിലെ പോരാട്ടത്തിനായി  തലവടി ചുണ്ടൻ വള്ളം നീരണിയുന്നു.നെഹ്‌റു ട്രോഫി സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ  ആഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 9ന്  നീരണിയും.ആവേശവുമായി നീരേറ്റുപുറം  കളേഴ്സ്  ടെക്സ്റ്റയിൽസ് രംഗത്തെത്തി.  തുഴച്ചിൽ താരങ്ങള്‍ക്ക്  തലയിൽ കെട്ടുന്നതിനുള്ള തോർത്തുകൾ ടെക്സ്റ്റയിൽസ്  ഉടമ  അനിൽ  സമിതി സെക്രട്ടറി കെ.ആർ. ഗോപകുമാറിന് കൈമാറി.

യുബിസി കൈനകരിയുടെ കൈ കരുത്തിലാണ് തലവടി ഗ്രാമത്തിന്റെ  'ആറാം തമ്പുരാൻ'  ജല മാമാങ്കത്തിനു ഇറങ്ങുന്നത്.രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് വള്ളം സമിതി പ്രസിഡന്റ് റിക്‌സൺ ഉമ്മൻ എടത്തിൽ,സെക്രട്ടറി കെ.ആർ ഗോപകുമാർ , ട്രഷറർ പ്രിൻസ് പാലത്തിങ്കൽ എന്നിവർ അറിയിച്ചു.ശില്പി കോയിൽമുക്ക് സാബു ആചാരിയുടെ നേതൃത്വത്തിൽ ആണ് നീരണിയൽ ചടങ്ങ് നടക്കുന്നത്.



കുറുവിലങ്ങാട്ട് നിന്നും  എത്തിച്ച 120ൽ അധികം വർഷം പഴക്കമുള്ള തടിയിൽ 2022 ഏപ്രിൽ 21ന് ആണ്  ഉളികുത്ത് കർമ്മം നടന്നത്.ജലോത്സവ പ്രേമികളും  ഓഹരി ഉടമകളുമായ പ്രദേശവാസികളുടെയും  പ്രവാസികളുടെയും   പങ്കാളിത്തത്തോടെയാണ് തലവടി ചുണ്ടൻ വള്ളം നിർമ്മിച്ചത്.
 
ബ്രഹ്മശ്രീ പട്ടമന ആനന്ദൻ നമ്പൂതിരി,ഫാദർ ഏബ്രഹാം തോമസ്   (രക്ഷാധികാരികൾ ), കെ.ആർ ഗോപകുമാർ (പ്രസിഡൻറ്), ജോമോൻ ചക്കാലയിൽ (ജനറൽ സെക്രട്ടറി), പി.ഡി.രമേശ് കുമാർ (ട്രഷറാർ)  അജിത്ത് കുമാർ പിഷാരത്ത്, ജോജി ജെ വയലപ്പള്ളി,അരുൺ പുന്നശ്ശേരിൽ, തങ്കച്ചൻ മാലിയിൽ (വർക്കിങ്ങ് പ്രസിഡൻ്റ്മാർ ) , അഡ്വ.സി.പി.സൈജേഷ് (ജനറൽ കൺവീനർ), ഡോ.ജോൺസൺ വി.ഇടിക്കുള (കൺവീനർ) ,ജെറി മാമ്മുട്ടിൽ ,വിൽസൻ പൊയ്യാലുമാലിൽ,ബിനോയി മംഗലതാടിൽ ,മധു ഇണ്ടംതുരുത്തിൽ, സുരേഷ് പി.ഡി( എക്സിക്യൂട്ടീവ് അംഗങ്ങൾ),ബൈജു കോതപുഴശ്ശേരിൽ, ഷിക്കു അമ്പ്രയിൽ,സജി മണക്ക് (എൻ.ആർ.ഐ കോ-ഓർഡിനേറ്റേഴ്സ് )എന്നിവരടങ്ങിയ സമിതിയാണ് തലവടി ചുണ്ടൻ വള്ള നിർമ്മാണത്തിന് നേതൃത്വം നല്‍കിയത്.

2023 ജനുവരി 1ന് നാടിന്  ഉത്സവഛായ പകർന്ന് നടന്ന നീരണിയൽ  ചടങ്ങിന് ശേഷം പങ്കെടുത്ത മത്സരങ്ങളിൽ ജലോത്സവ ലോകത്തിന്റെ ഹൃദയം കീഴടക്കിയ തലവടി ചുണ്ടൻ വള്ളം കഴിഞ്ഞ  തവണ നടന്ന സിബിഎൽ മത്സരങ്ങളിലേക്ക്  യോഗ്യത നേടിയിരുന്നു.



മുൻ  പ്രസിഡന്റ് ഷിനു എസ് പിള്ള രക്ഷാധികാരിയായ ഭരണ സമിതിയും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷനുമാണ്  ഈ വർഷത്തെ മത്സരങ്ങൾക്കായി ഉള്ള തയ്യാറെടുപ്പ് നടത്തുന്നത്. നിലവിൽ 370ൽ  അധികം   ഓഹരി ഉടമകളുണ്ട്.


✒️📒ഡോ ജോൺസൺ വി.ഇടിക്കുള

Post a Comment

0 Comments