നിരണം : സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക ദിനവും വാർഷിക ആഘോഷവും സെപ്റ്റംബർ 14ന് രാവിലെ 9ന് നടക്കും.കേരള അതി ഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ വിശുദ്ധ കുര്‍ബാന അർപ്പിക്കും.
11 മണിക്ക് നടക്കുന്ന ഇടവക ദിന സ്തോത്ര ശുശ്രൂഷയ്ക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ നേതൃത്വം നല്കും. ബിഷപ്പ് മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിക്കും. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും.ഇടവകയിലെ ആദ്യ വികാരിയും തോട്ടഭാഗം സെന്റ് മേരീസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വികാരി യുമായ ഫാദർ ഷിജു മാത്യു ആശംസ അറിയിക്കും.മുതിർന്ന അംഗങ്ങളെ ആദരിക്കും. ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ളസ് ടു ,ബിരുദ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുമെന്ന് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ, സെക്രട്ടറി ഡോ ജോൺസൺ വി ഇടിക്കുള, ട്രസ്റ്റിമാരായ അജോയി കെ വർഗ്ഗീസ്, റെന്നി തോമസ് തേവേരിൽ എന്നിവർ അറിയിച്ചു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകന്‍ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായ്ക്ക് പ്രണാമം അർപ്പിച്ച് വ്യക്ഷതൈ ഇടവക പരിസരത്ത് നടും.
0 Comments