ad

Ticker

6/recent/ticker-posts

കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു

കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം സെപ്റ്റംബർ 20 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ നടക്കും. കേരളോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 21 രാവിലെ 10 മണിക്ക് അഡ്വക്കേറ്റ് വി എം മുഹമ്മദ് ഗസ്സാലി കടപ്പുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കും. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് അധ്യക്ഷതവഹിക്കും. രചന മത്സരങ്ങൾ, കലാ മത്സരങ്ങൾ,അത്ലറ്റിക്സ്, വടംവലി, കബഡി തുടങ്ങിയ മത്സരങ്ങൾ കടപ്പുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ക്രിക്കറ്റ് ഫുട്ബോൾ മത്സരങ്ങൾ തൊട്ടാപ്പ് കിക്കോഫ് ടർഫിലും വോളിബോൾ മത്സരം നാട്ടുവേദി ഗ്രൗണ്ടിലും സിംഗിൾ ഡബിൾസ് ബാഡ്മിന്റൺ മത്സരങ്ങൾ സ്മാഷ് ബാഡ്മിന്റൺ അക്കാദമിയിലും സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ വിവിധ മത്സരങ്ങൾക്ക് നേതൃത്വം നൽകും.

Post a Comment

0 Comments