എടത്വ: സെൻ്റ്. അലോഷ്യസ് എൽ.പി സ്കൂളിൽ "സഹപാഠിക്ക് സ്നേഹസ്പർശം എന്ന വേറിട്ട പദ്ധതി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക റോസ് കെ ജേക്കബ് അധ്യക്ഷത വഹിച്ചു. മുൻ എഇഒ : കെ സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. തോമസ് മാത്യു, പിടി.എ പ്രസിഡന്റ് ബിൽബി മാത്യൂ കണ്ടത്തിൽ, എംപിടിഎ പ്രസിഡന്റ് ഷീബ ചെല്ലപ്പൻ, അജികുമാർ കലവറശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.
സാമ്പത്തിക-ശാരീരിക മാനസിക തലങ്ങളിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന കൂട്ടുകാർക്ക് കരുതലിൻ്റെയും സ്നേഹത്തിൻ്റെയും കൈത്താങ്ങായി ഞങ്ങൾ ഒപ്പമുണ്ട് എന്ന സന്ദേശവുമായാണ് കുരുന്നുകൾ ഈ പദ്ധതി ആരംഭിക്കുന്നത്. സ്കൂൾ രക്ഷാകർതൃ സമിതിയാണ് ഇതിന് നേതൃത്വം നൽകുന്നത്.

0 Comments