ad

Ticker

6/recent/ticker-posts

ലൈഫ് ജനറൽ വിഭാഗത്തിൽ വീടുകൾ വിതരണം ചെയ്ത് മുന്നിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്

വെള്ളമുണ്ട: വയനാട് ജില്ലയിൽ തന്നെ ലൈഫ് മിഷൻ ജനറൽ വിഭാഗത്തിൽപ്പെട്ട കൂടുതൽ പേർക്ക് വീട് ലഭ്യമാക്കുന്നതിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മുൻനിരയിൽ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി, വീടുകളുടെ നിർമാണവും ധനസഹായ വിതരണം പ്രവർത്തനങ്ങളും ശക്തമായി മുന്നേറുകയാണ്.


ലൈഫ് ജനറൽ പട്ടികയിൽ 145-ആം ക്രമനമ്പറിൽ ഉൾപ്പെട്ട സൈനബ മുഹമ്മദ് എന്നവർക്ക് വീടിന്റെ ആദ്യ ഗഡുവായി ഒരു ലക്ഷം രൂപയുടെ ചെക്ക് വയനാട് ജില്ലാ കളക്ടർ ഡോ. മേഘശ്രീ ഐ.എ.എസ് കൈമാറി. ചടങ്ങിൽ പഞ്ചായത്തംഗങ്ങൾ, പദ്ധതി ഓഫീസർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


നിലവിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് എസ്.ടി., എസ്.സി., അതിദാരിദ്ര്യ വിഭാഗങ്ങളിലുളള വീടുകളുടെ നിർമാണം പൂർത്തിയാക്കിയതോടൊപ്പം, ജനറൽ വിഭാഗത്തിലെ ഗുണഭോക്താക്കൾക്കും വീടുകൾ നൽകി വരികയാണ്. ലൈഫ് ജനറൽ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കളുടെയും വീടുകളുടെ പരിശോധനയും എഗ്രിമെന്റും പൂർത്തീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

സമഗ്രമായ ലൈഫ് മിഷൻ നടപ്പാക്കലിലൂടെ "എല്ലാവർക്കും വീട്" എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്.

Post a Comment

0 Comments