കുട്ടനാട് : ആശാ പഠന സമിതി റിപ്പോർട്ട് പ്രകാരമുള്ള ഹോണറേറിയം വർദ്ധിപ്പിക്കുക,, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നല്കുക തുടങ്ങിയ ആവശ്യങ്ങർ ഉന്നയിച്ച് കഴിഞ്ഞ 8 മാസമായി സെക്രട്ടേറിയറ്റ് നടയിൽ നടന്നുവരുന്ന ഐതിഹാസികമായ ആശാ സ്ത്രീ തൊഴിലാളികളുടെ രാപകൽ സമരത്തിൻ്റെ ഭാഗമായി ഒക്ടോബർ 22 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് ആശാ തൊഴിലാളി മാർച്ച് നടത്തുകയാണ്.ഈ സമരത്തിന് മുന്നോടിയായി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ബഹുജന പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള കുട്ടനാട്ടിലെ ആദ്യ പ്രതിഷേധ സദസ്സ് മങ്കൊമ്പിൽ തുടക്കമായി.കെ.പി.സി.സി ജനറൽ സെക്രട്ടറി കറ്റാനം ഷാജി ഉൽഘാടനം ചെയ്തു.അയ്യപ്പ സംഗമത്തിന് കോടികൾ ധൂർത്തടിക്കുന്ന പിണറായി സർക്കാർ ആശ മാർക്ക് ദിവസം 100 രൂപാ നല്കാതിരിക്കുന്നത് ക്രൂരതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു മുഖ്യ പ്രസംഗം നടത്തി. ആശ സമര സഹായസമിതി ജനറൽ കൺവീനർ പി.ആർ.സതീശൻ അദ്ധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ്സ് ഉന്നതാധികാര സമിതിയംഗവും എൻ.കെ.എസ്.എസ് രക്ഷാധികാരിയുമായ വി.ജെ. ലാലി, ഡി.സി.സി.ജനാൽ സെക്രട്ടറിയും ആശ സമര സഹായസമിതി കുട്ടനാട് മേഖലാ കമ്മറ്റി ചെയർമാനുമായ കെ.ഗോപകുമാർ, ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിജോസ് കുട്ടി, എസ്.യു.സി.ഐ. കമ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റംഗംറ്റി.മുരളി, സോണിച്ചൻ പുളിം കുന്ന്,ബിജു സേവ്യർ, റ്റി.ശശി, ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളായജില്ലാ സെക്രട്ടറി റ്റി.ആർ. രാജി മോൾ, കവിതകുമാരി സൗമി ഫിലിപ്പ്, അന്നമ്മ വർഗീസ്, കുഞ്ഞമ്മ ജോസഫ്, സുഷമ, ഇന്ദിരാദേവി തുടങ്ങിയവർ പ്രസംഗിച്ചു.

0 Comments