മങ്കട: പാങ്ങ് ചന്തപ്പറമ്പ് പ്രദേശത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ നിർമ്മാണം പൂർത്തിയാക്കിയ ഗെയിംസ് വില്ലേജ് ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് ഔപചാരികമായി നാടിനു സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം ഉദ്ഘാടനം നിർവഹിച്ചു.
കായിക മികവിനും ഗ്രാമപ്രദേശങ്ങളിലെ യുവാക്കളുടെ ആരോഗ്യപരമായ വളർച്ചയ്ക്കും ഈ കോർട്ട് വലിയ സംഭാവന നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ ടീച്ചർ അധ്യക്ഷത വഹിച്ചു. കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് കുട്ടി, അസ്മാബി, പഞ്ചായത്ത് മെമ്പർമാരായ അബു താഹിർ, ജമീല കെ, പാങ്ങ് സർവീസ് ബാങ്ക് പ്രസിഡന്റ് പി.കെ. ബഷീർ, കുടുംബശ്രീ സി.ഡി.എസ്. പ്രസിഡന്റ് സുലൈഖ, അസീസ് കെ.കെ., സലാം മാസ്റ്റർ, യൂസുഫ് എം.പി., ബഷീർ മാസ്റ്റർ, മുബഷിർ കെ എന്നിവർ പ്രസംഗിച്ചു.
യുവജനങ്ങളുടെ കായിക ഉണർവിനും സാമൂഹിക സൗഹൃദത്തിനും ഗെയിംസ് വില്ലേജ് ഷട്ടിൽ കോർട്ട് വേദിയാകുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

0 Comments