എടത്വ: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി പുഞ്ചിരി പ്രോജക്ടിന്റെ ഭാഗമായി ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ശിശുദിനത്തിൽ തിരുവല്ല പുഷ്പഗിരി ഡന്റ്ൽ കോളജിന്റെ സഹകരണത്തോടെ ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് റവ.ഡോ. ജയിംസ് പാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.ക്ളബ് പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.
ദന്താരോഗ്യവും സംരംക്ഷണവും എന്ന വിഷയത്തിൽ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി ലെക്ച്ചറർ ഡോ. റൂബി മേരി ഫിലിപ്പ് , ഡോ.ആഷ്ന സിബിച്ചന്‍ എന്നിവർ സെമിനാറിന് നേതൃത്വം നല്കി.ദന്ത ആരോഗ്യ സംരക്ഷണ ബോധവത്ക്കരണ ലഘുലേഖയുടെ വിതരണോദ്ഘാടനം ക്ളബ് സെക്കന്റ് വൈസ് പ്രസിഡന്റ് കെ ജയചന്ദ്രൻ പ്രിൻസിപ്പാൾ പ്രകാശ് ജെ തോമസിന് നല്കി നിർവഹിച്ചു.
ക്ളബ് സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ,പിടിഎ പ്രസിഡന്റ് സാജു ആന്റണി കടമാട്, വൈസ് പ്രസിഡന്റ് സി മനോജ് കുമാർ, സിസ്റ്റർ റെനിറ്റ,ജോമോൻ വർഗ്ഗീസ്,സിന്ദു ഫിലിപ്സ്,ഡോ എ അശ്വതി,ഡോ. ദിയാ എലീന,ഡോ. ആൻ സാംസൺ, ഡോ. അഞ്ചു വർഗ്ഗീസ്, ഡോ. എ അനുജ എന്നിവർ പ്രസംഗിച്ചു. എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം നിർവഹിച്ചത് തോമസ് കെ തോമസ് എംഎൽഎ ആണ്.

0 Comments