ad

Ticker

6/recent/ticker-posts

ആദ്യ ട്രോഫി കാശിനാഥിന് കൈമാറി

തിരൂർ : സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ മത്സരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയ–പരാജയവിഭാഗമില്ലാതെ ട്രോഫികൾ വിതരണം ചെയ്യുന്നു. മത്സരാർത്ഥികൾക്കുള്ള ആദരസൂചകമായ ഈ ട്രോഫി വിതരണത്തിന്റെ ഭാഗമായി ആദ്യ ട്രോഫി കാശിനാഥിന് കൈമാറി.


സ്‌പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്നതിനും അവരുടെ പങ്കാളിത്തത്തെ ആഘോഷിക്കുന്നതിനുമാണ് ഇത്തവണ 'എല്ലാവർക്കും ട്രോഫി' എന്ന ആശയം നടപ്പാക്കുന്നത്. വിവിധ ഇനങ്ങളിൽ മത്സരിക്കുന്ന വിദ്യാർത്ഥികൾ വേദിയെ ആവേശഭരിതമാക്കി.


അവസാന ദിവസം വരെ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഘട്ടംഘട്ടമായി ട്രോഫികൾ വിതരണം ചെയ്യും.

Post a Comment

0 Comments