വളാഞ്ചേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുടെ ചില്ലറ വിൽപ്പന നടത്തി വരുന്ന സംഘത്തിലെ രണ്ടു പേർ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. ആതവനാട് മാട്ടുമ്മലിൽ നിന്നും 22.5 ഗ്രാം എംഡിഎംഎയുമായി വ്യാപാരത്തിലേർപ്പെട്ടിരുന്ന ഇവരെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
തിരുവേഗപുറ സ്വദേശികളായ ശിബിൽ അർഷാദ് 23, മുഹമ്മദ് മിർഷാദ് 27 എന്നിവരാണ് അറസ്റ്റിലായത്. ഉപഭോക്താക്കൾ ഗൂഗിൾ പേ വഴി പണം കൈമാറുന്നതിന് ശേഷം മയക്കുമരുന്ന് നിശ്ചിത സ്ഥലത്ത് വെച്ചുകൊടുക്കുന്നതും പിന്നീടുള്ള ലൊക്കേഷൻ മാപ്പ് അയക്കുന്നതുമായിരുന്നു ഇവരുടെ ഇടപാട് രീതി.
ജില്ലാ പോലീസ് മേധാവി വിശ്വനാഥ് IPS നൽകിയ രഹസ്യ വിവരത്തെ തുടർന്നും വാളയാറിൽ പിടിയിലായ രണ്ട് യുവാക്കളുടെ മൊബൈൽ ഫോൺ പരിശോധനയിൽ ലഭിച്ച വിവരത്തിന്മേലുമാണ് പരിശോധന ശക്തിപ്പെടുത്തിയത്.
വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ASI സജി കുമാർ, ഡ്രൈവർ സമീർ, CPO കിഷോർ എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു.
പിടികൂടിയ പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 Comments