എടത്വ : തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി
സജ്ജികരിച്ച് നല്കുന്ന റവ.തോമസ് നോർട്ടൻ ലൈബ്രറി & റീഡിങ്ങ് റൂമിന്റെ ഉദ്ഘാടനം ജനുവരി 28ന് രാവിലെ 9.30ന് നടക്കും.പ്രസിഡന്റ് റവ മാത്യൂ പി.ജോർജ് പ്രതിഷ്ഠ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും.കോർപറേറ്റ് മാനേജർ റവ.സുമോദ് സി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും.സ്ക്കൂൾ പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ബെറ്റി ജോസഫ് മുഖ്യ സന്ദേശം നല്കും.
" എന്റെ സ്കൂളിലേക്ക് ഒരു പുസ്തകം " എന്ന പദ്ധതിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ കുട്ടനാട് താലൂക്ക് ജോയിന്റ് സെക്രട്ടറി അഡ്വ ഐസക്ക് രാജു പൂർവ്വ വിദ്യാർത്ഥി സംഘടന എക്സികൂട്ടിവ് അംഗം വി.പി സുചീന്ദ്ര ബാബുവിൽ നിന്നും സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിക്കും.ലൈബ്രറി നവീകരണത്തിന് വിവിധ ഘട്ടങ്ങളിൽ സഹായം നല്കിയ വ്യക്തികളെ ചടങ്ങിൽ ആദരിക്കും.
ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ എബി മാത്യു ചോളകത്ത് എന്നിവർ അറിയിച്ചു.മാത്യൂസ് പ്രദീപ് ജോസഫ് ,ജിബി ഈപ്പൻ വാലയിൽ , സ്ക്കൂൾ ഉപദേശക സമിതി അംഗങ്ങളായ ജേക്കബ് ചെറിയാൻ പൂവക്കാട്, സജി ഏബ്രഹാം, എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ നേതൃത്വം നല്‍കുന്നു.
1841ൽ സ്ഥാപിതമായ തലവടി കുന്തിരിക്കൽ സിഎംഎസ് സ്കൂള്‍
സാമൂഹിക ആരോഗ്യ സാംസ്കാരിക സഭ രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ വാർത്തെടുത്ത അക്ഷര മൂത്തശ്ശി 1983ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ ഏകോപിപ്പിച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ചത് 2023ൽ ആണ്.സ്ക്കൂളിന്റെ സമഗ്ര വികസന പ്രവർത്തനങ്ങളിൽ സംഘടന സജീവമായി രംഗത്തുണ്ട്.

0 Comments