എടത്വാ : സാഫല്യം സ്വയം സഹായ സംഘം കൂട്ടായ്മയുടെ 10-ാം വാർഷിക ആഘോഷം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.സാഫല്യം പ്രസിഡൻ്റ് കുഞ്ഞുമോൻ പട്ടത്താനം അധ്യക്ഷത വഹിച്ചു. ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദൻ പട്ടമന നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ആർ സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ സംഘടനയുടെ ചാരിറ്റി പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പത്താം വാർഷികം അനുബന്ധിച്ച് 15 കാൻസർ -കിഡ്നി രോഗികൾക്ക് സഹായം നൽകി.വാർഡ് മെമ്പർ ജി ജയചന്ദ്രൻ, ടെഡി സക്കറിയ, ആൻറണി പുത്തൻപുര, ആൻറണി സെബാസ്റ്റ്യൻ, ജോമോൻ കുളപ്പുരക്കൽ,സജിമോൻ മീനത്തേരിൽ എന്നിവർ പ്രസംഗിച്ചു.

0 Comments