എടത്വ : തലവടി ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ചർച്ചിന്റെ ബൈബിൾ കൺവൻഷൻ തുടക്കമായി.
ഇടവക വികാരി റവ മാത്യൂ പി.ജോർജ് ഉദ്ഘാടനം ചെയ്തു. പന്നിമറ്റം സെന്റ് ആൻഡ്രൂസ് സിഎസ്ഐ ചർച്ച് വികാരി റവ.സജി കെ സാം മുഖ്യ പ്രഭാഷണം നടത്തി. സുവിശേഷകന്മാരായ ഡേവിഡ് ജോൺ, സിജി മാത്യു എന്നിവർ മധ്യസ്ഥത പ്രാർത്ഥനയ്ക്ക് നേതൃത്വം നല്‍കി.
ശനിയാഴ്ച സിഎസ്ഐ മലയോര മിഷൻ മിഷണറി സുവിശേഷകൻ മജു കെ സോളമൻ ദൈവ വചനം ശുശ്രൂഷിക്കും.ഞായറാഴ്ച നിരണം സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് വികാരി റവ ചാർലി ജോൺസ് പ്രസംഗിക്കും.
എല്ലാ ദിവസവും വൈകിട്ട് 6.30ന് റോയി ജോർജ്ജ് ഏബ്രഹാം , അജി ജോർജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ സംഗീത ശുശ്രൂഷയോടു കൂടി യോഗങ്ങൾ ആരംഭിക്കുമെന്ന് സഭാ ശുശ്രൂഷകൻ ലിജിൻ മാത്യൂ ജോസ് , കൈകാരൻ ജോർജ്ജ് തോമസ്, സെക്രട്ടറി പിഎം മാത്യു എന്നിവർ അറിയിച്ചു.
✒️ ഡോ. ജോൺസൺ വി ഇടിക്കുള

0 Comments