ad

Ticker

6/recent/ticker-posts

വളാഞ്ചേരിയിൽ സ്ത്രീ സുരക്ഷ–വോട്ടർ സേവന ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി: സ്ത്രീ സുരക്ഷാ ബോധവൽക്കരണം, പുതിയ വോട്ടർമാരുടെ വോട്ട് ചേർക്കൽ, SIR കരട് വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തൽ തുടങ്ങിയ സേവനങ്ങൾ ലക്ഷ്യമിട്ട് നരിപ്പറ്റ മദ്രസ്സയിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് 28 നരിപ്പറ്റ ഡിവിഷൻ കൗൺസിലർ അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ, വളാഞ്ചേരി അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.

ഡിവിഷനിൽ നാല് ബൂത്തുകൾക്കുമേൽ ഉള്ളതിനാൽ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതുൾപ്പെടെയുള്ള സേവനങ്ങൾ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായി. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും മാർഗനിർദേശങ്ങളും ക്യാമ്പിൽ നൽകപ്പെട്ടു. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.

വാർഡ് വികസന സമിതി അംഗങ്ങളായ ഷാനവാസ്, കെ.ടി. സൈനുദ്ധീൻ, എം.പി. ഹംസ, സൈനുദ്ധീൻ (ബാവുട്ടി), കെ.ടി. അലി, ഒ.പി. റൗഫ്, എൻ. മുസ്തഫ, കെ.ടി. ഷമീർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ജനകീയ പങ്കാളിത്തത്തോടെ നടത്തിയ ഈ സേവനക്യാമ്പ് പ്രദേശവാസികൾക്ക് ഏറെ സഹായകരമായതായി സംഘാടകർ അറിയിച്ചു.

Post a Comment

0 Comments