വളാഞ്ചേരി: ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ശാരീരിക പരിമിതികൾ മറികടക്കുന്നതിനായി വളാഞ്ചേരി നഗരസഭ, വയോമിത്രം പദ്ധതി, സാമൂഹ്യ നീതി വകുപ്പ്, അലിംകോ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി–വയോജന സഹായ ഉപകരണ മെഡിക്കൽ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.വി. ഉണ്ണികൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 150ൽ പരം പേർ ക്യാമ്പിൽ പങ്കെടുത്തു. പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമായ വിവിധ തരം സഹായ ഉപകരണങ്ങൾ അർഹരായ ഗുണഭോക്താക്കൾക്ക് നൽകുമെന്ന് സംഘാടകർ അറിയിച്ചു.

അലിംകോയുടെ പ്രതിനിധികളായ അഭിഷേക് കുമാർ, ആനന്ദ് ശർമ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പിലെത്തിയവരുടെ മെഡിക്കൽ പരിശോധന. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഷരീഫ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർമാരായ ജലാൽ മാനു, മുജീബ് വാലാസി, മുഹമ്മദ് ഷാഫി, ഹർഷ സന്തോഷ്, റഹ്‌മാബി, രാജൻ പരപ്പിൽ, യു. മുജീബ് റഹ്‌മാൻ, നൗഫൽ പാലാറ, സുലൈഖ കാരക്കാടൻ, മെഹറൂഫത്ത് നെല്ലോളി, സാജിത ടീച്ചർ, സക്കീന, പി.പി. യഹ്‌യ, റാഷിദ് മച്ചിഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു. വയോമിത്രം കോഡിനേറ്റർ മുഹമ്മദ് റാഫി നന്ദി പറഞ്ഞു.