ആതവനാട്: വൃക്കരോഗ ബാധിതരായ രോഗികൾക്ക് വലിയ ആശ്വാസമാകുന്ന ഡയാലിസിസ് സെന്റർ ആതവനാട്ടിൽ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കമാവുകയാണ് . പദ്ധതിക്കായി ആതവനാട് ഹയർ സെക്കന്ററി സ്കൂളിന് തൊട്ടടുത്ത് മാട്ടുമ്മലിന്റെ ഹൃദയഭാഗത്തുള്ള 15 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകാൻ തയ്യിൽ ഏന്തി ഹാജി സന്നദ്ധത അറിയിച്ചതോടെയാണ് സംരംഭത്തിന് പുതിയ പ്രതീക്ഷ ലഭിച്ചിരിക്കുന്നത്.
ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലമാണ് അദ്ദേഹം ഡയാലിസിസ് സെന്ററിനായി സൗജന്യമായി നൽകാൻ തയ്യാറായിരിക്കുന്നത്. ആതവനാടിനും സമീപ പ്രദേശങ്ങളിലുമുള്ള വൃക്കരോഗ ബാധിതരായ നിരവധി രോഗികൾക്ക് ഈ പദ്ധതി വലിയ അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമീപ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററുകൾ നിരവധി രോഗികൾക്ക് ആശ്വാസം പകരുന്ന സാഹചര്യത്തിൽ ആതവനാട്ടിലും സമാനമായ ഒരു സംരംഭം യാഥാർഥ്യമാക്കുന്നതിനായി ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, പ്രവാസികൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.
സമൂഹത്തിന് മാതൃകയാകുന്ന ഈ മഹത്തായ സംഭാവന നൽകിയ തയ്യിൽ ഏന്തി ഹാജിയെ അഭിനന്ദിക്കുകയും അദ്ദേഹത്തോടുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആസാദ് അറിയിച്ചു.
ഈ സ്വപ്നപദ്ധതി യാഥാർഥ്യമാക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു.

0 Comments