കാടാമ്പുഴ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26-നോടനുബന്ധിച്ച് കാടാമ്പുഴ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. രാവിലെ 7 മണി മുതൽ സ്റ്റേഷൻ പരിധിയിലെ വിവിധ മേഖലകളിൽ ബോധവൽക്കരണ പരിപാടികൾ നടക്കും.
യുവജനങ്ങളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, സമൂഹത്തെ ലഹരി മുക്തമാക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. “Say No To Drugs” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് പൊതുജനങ്ങൾ ലഹരിക്കെതിരെ ഒന്നിച്ച് നിൽക്കണമെന്നും സുരക്ഷിതവും ആരോഗ്യകരവുമായ സമൂഹ നിർമ്മാണത്തിനായി എല്ലാവരും സഹകരിക്കണമെന്നും കാടാമ്പുഴ പോലീസ് അധികൃതർ അഭ്യർത്ഥിച്ചു.
“പകാളികളാവുക, വിജയിക്കുക…” എന്ന സന്ദേശവുമായി ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പോലീസ് അറിയിച്ചു.

0 Comments