ad

Ticker

6/recent/ticker-posts

ഭിന്നശേഷി കുട്ടികൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്ത് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്

Uploaded Image

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്കായി അനുവദിച്ച സഹായ ഉപകരണങ്ങളുടെ രണ്ടാം ഘട്ട വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് വിതരണോദ്ഘാടനം നിർവഹിച്ചു.

ഭിന്നശേഷി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാൻ ഗ്രാമപഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഫൈറ നാസർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മൂസക്കുട്ടി എം., കദീജ നിഷാദ്, ഫൗസിയ ഗഫൂർ, സുചിത്ര, ശരീഫ, മിസ്‌രിയ സിദ്ധിഖ്, അബൂബക്കർ കാളിയത്ത്, സുൽഹത്ത് എന്നിവർ ആശംസകൾ നേർന്നു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി എച്ച്. രാധമ്മ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ശ്രീജ, അസ്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും തുടർന്നും ഉറപ്പാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Post a Comment

0 Comments