എടത്വ:പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴില്‍ അണിനിരത്താനുള്ള ശ്രമത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞ ആന്റപ്പന്‍ അമ്പിയായത്തിന്റെ (39) ഹരിത ചിന്തകള്‍ പങ്കു വെയ്ക്കുവാൻ ആന്റപ്പന്റെ മിത്രങ്ങൾ ഒത്തു കൂടും. കുട്ടനാട് നേച്ചര്‍ സൊസൈറ്റിയുടെയും ആന്റപ്പന്‍ അമ്പിയായം സ്മാരക സമിതിയുടെയും സഹകരണത്തോടെ ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായം അനുസ്മരണം ജൂൺ 3ന് വൈകിട്ട് 4ന് വീയപൂരം നഗര വാടിക ഇക്കോ ടൂറിസം സെന്ററിൽ നടക്കുമെന്ന് ആന്റപ്പന്‍ അമ്പിയായം സ്മാരക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള അറിയിച്ചു.
കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന്‍ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിക്കും. സമിതി സെക്രട്ടറി ബില്‍ബി മാത്യൂ കണ്ടത്തില്‍ മുഖ്യ സന്ദേശം നല്കും. മഴമിത്രത്തില്‍ നടുന്നതിനുള്ള വ്യക്ഷ തൈ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് കേന്ദ്ര വന മിത്ര അവാർഡ് ജേതാവ് ജി. രാധാകൃഷ്ണന് കൈമാറും.കുട്ടനാട് നേച്ചര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യന്‍, സെക്രട്ടറി അഡ്വ. വിനോദ് വര്‍ഗ്ഗീസ് എന്നിവർ അനുസ്മരണ സന്ദേശം നല്കും
പ്രകൃതിക്ക്-ഭൂമിക്ക് അതില്‍ അധിവസിക്കുന്ന മാനവര്‍ക്കായി വളരെ കുറച്ചുകാലം ഉണര്‍ത്തുപാട്ടുമായി കേരളമാകെ ചുറ്റിക്കറങ്ങിയ പ്രകൃതിസ്‌നേഹിയായ ആന്റപ്പന്‍ അമ്പിയായം 2013 ജൂണ്‍ 3 വരെ നാം അധിവസിക്കുന്ന ഭൂമി സന്ദര്‍ശിച്ച് കടന്നുപോയ പ്രകൃതിയുടെ പാട്ടുകാരന്‍ ആയിരുന്നു.
എടത്വാ ഫൊറോനാ പള്ളി സെമിത്തേരിയില്‍ നിതാന്തമായ നിദ്രയ്ക്ക് വഴങ്ങികൊണ്ട് മണ്ണിലേക്ക് മടങ്ങിയ മണ്ണിന്റെ പ്രിയപുത്രന്‍ ആയിരുന്നു.മരണം കൊണ്ട് തന്റെ മഹത്വം ജന്മനാടിനെ തൊട്ടറിയിച്ച് കടന്നുപോയ പ്രകൃതിയുടെ വരദാനം,
കേരളത്തിലെ അങ്ങോളുമിങ്ങോളമുള്ള ഓരോ പ്രകൃതി സ്‌നേഹിയുടെയും മനസ്സില്‍ ഭാവ-താള-ലയത്തോടുകൂടിയ പ്രകൃതിയുടെ നിലനില്‍പ്പ് കോറിയിട്ടു കടന്നപോയ ജീവവൃക്ഷം, പ്രതിഫലേച്ഛയില്ലാതെ നമ്മുടെ പൂര്‍വ്വികര്‍ നമുക്കു തന്ന ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ മണ്ണ് ഇവ വരും തലമുറയ്ക്കും ഇതേ ശുദ്ധിയോടെ പകര്‍ന്നു നല്‍കണമെന്ന് പഠിപ്പിച്ചു. തന്റെ മാത്രമല്ല, പ്രകൃതിയിലെ ഓരോ ജീവിജാലങ്ങളുടെയും നിലനില്‍പ്പിന് പ്രകൃതിയെ ഭൂമിയെ കാത്തുരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മേക്കാള്‍ മുമ്പേ കണ്ടറിഞ്ഞ് അതിനായി ജീവിതം മാറ്റിവച്ച പ്രകൃതിയുടെ ഉത്തമനായ മനുഷ്യന്‍,
കേരളത്തിലാകമാനം ചിതറി പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരേയും സംഘടനകളേയും ഏകോപിപ്പിച്ച ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ സ്ഥാപകനുമായിരുന്ന ആന്റപ്പന്‍ അമ്പിയായം നമ്മെ വിട്ട് പിരിഞ്ഞിട്ട് 2026 ജൂണ്‍ 3ന് ബുധനാഴ്‌ച 13 വര്‍ഷം തികയുന്നു.

0 Comments