ad

Ticker

6/recent/ticker-posts

മഴയെ സാക്ഷിയാക്കി പച്ചപ്പിന്റെ പ്രചാരകന് മഴമിത്രത്തില്‍ പ്രണാമം അര്‍പ്പിച്ചു



എടത്വ: മഴയെ സാക്ഷിയാക്കി പച്ചപ്പിന്റെ  പ്രചാരകന് മഴമിത്രത്തില്‍  പ്രണാമം അര്‍പ്പിച്ചു.പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴില്‍ അണിനിരത്താനുള്ള ശ്രമത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞ ആന്റപ്പന്‍ അമ്പിയായത്തിന്റെ (39) ഹരിത ചിന്തകള്‍ പങ്കു വെയ്ക്കുവാൻ ആന്റപ്പന്റെ മിത്രങ്ങൾ കനത്ത  മഴയെ  അവഗണിച്ച്  മഴമിത്രത്തില്‍ ഒത്തു കൂടി.കുട്ടനാട് നേച്ചര്‍ സൊസൈറ്റിയുടെയും ആന്റപ്പന്‍ അമ്പിയായം സ്മാരക സമിതിയുടെയും  സഹകരണത്തോടെയാണ്  ആന്റപ്പന്‍ അമ്പിയായം അനുസ്മരണം  നടത്തിയത്.

മഴമിത്രത്തില്‍  നടന്ന ചടങ്ങിൽ ആന്റപ്പൻ അമ്പിയായത്തിന്റെ സഹപാഠിയും  എടത്വ ഗ്രാമ പഞ്ചായത്ത് അംഗവുമായ ജി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് അനുസ്മരണ സന്ദേശം നല്കി. 

വീയപൂരം നഗര വാടിക ഇക്കോ ടൂറിസം  സെന്ററിൽ  നടത്തിയ അനുസ്മരണ ചടങ്ങ്   ബീറ്റ്  ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയൻ ഉദ്ഘാടനം ചെയ്തു.കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന്‍ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിച്ചു. സമിതി  സെക്രട്ടറി   ബില്‍ബി മാത്യൂ കണ്ടത്തില്‍ മുഖ്യ സന്ദേശം നല്കി.കേന്ദ്ര ഏകദേശം 400 വർഷം പഴക്കമുള്ള മാവിന്  നടത്തിയ വൃക്ഷ വന്ദനം വന മിത്ര അവാർഡ് ജേതാവ് ജി. രാധാകൃഷ്ണന്‍  നേതൃത്വം നല്കി.തലവടി  ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത്ട പിഷാരത്ത്, എടത്വ  ഗ്രാമ പഞ്ചായത്ത് അംഗം ജി. ജയചന്ദ്രന്‍,ആന്റപ്പന്‍ അമ്പിയായം സ്മാരക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള, കുട്ടനാട് നേച്ചര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യന്‍, സെക്രട്ടറി അഡ്വ. വിനോദ്  വര്‍ഗ്ഗീസ്, സമിതി കൺവീനർ എൻ ജെ സജീവ്,  ജേക്കബ് മാത്യു ,ജിബി  ഈപ്പൻ, പി.കെ ബാലകൃഷ്ണൻ എന്നിവർ അനുസ്മരണ സന്ദേശം നല്കി. 

ആന്റപ്പന്‍  അമ്പിയായത്തിന്റെ കല്ലറയിലും  പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് മഴമിത്രത്തിലും  ആലപ്പുഴയിലെ വനമായ വീയപൂരം നഗര വാടിക ഇക്കോ ടൂറിസം  സെന്ററിൽ  മിത്രങ്ങൾ ഒത്തു കൂടിയത്.

പ്രകൃതിക്ക്,  അതില്‍ അധിവസിക്കുന്ന മാനവര്‍ക്കായി വളരെ കുറച്ചുകാലം ഉണര്‍ത്തുപാട്ടുമായി കേരളമാകെ ചുറ്റിക്കറങ്ങിയ പ്രകൃതിസ്‌നേഹിയായ ആന്റപ്പന്‍ അമ്പിയായം  2013 ജൂണ്‍ 3 ന്  പരിസ്ഥിതി സംരക്ഷണ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന യാത്രക്കിടയിൽ ആണ്  വാഹന അപകടത്തിൽ എറണാകുളത്ത് വച്ച് മരണപ്പെട്ടത്.
Uploaded Image

Post a Comment

0 Comments