തിരുവനന്തപുരം, ആഗസ്റ്റ് 16: തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനും അവയ്ക്ക് ഉചിതമായ പരിഹാരം കണ്ടെത്താനും കേരള സർക്കാർ കണ്ണും കാതും തുറന്നിരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ നിരവധി ട്രേഡ് യൂണിയൻ നേതാക്കൾ ഭരണനേതൃത്വം വഹിക്കുന്ന മന്ത്രിസഭയാണ് കേരളത്തിലുള്ളത്. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന സമീപനമായിരിക്കും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നും മന്ത്രി വ്യക്തമാക്കി.
സ്ഥിരം തൊഴിലാളികൾക്ക് ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും കരാർ തൊഴിലാളികൾക്കും ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇതിനായി ശക്തമായ ഇടപെടലുകളും കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കോൺട്രാക്ട് ലേബർ കോൺഗ്രസ് ഐ.എൻ.ടി.യു.സി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. യൂണിയൻ പ്രസിഡന്റ് അഡ്വ. ജി. സുബോധൻ അധ്യക്ഷത വഹിച്ചു.
ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി ആർ.എം. പരമേശ്വരൻ, മണക്കാട് ചന്ദ്രൻകുട്ടി, വഞ്ചിയൂർ രാധാകൃഷ്ണൻ, പി. സുധാകരൻ, അഡ്വ. ലെഡ്കർ ബാവ, വള്ളക്കടവ് നിസ്സാം, വില്യം ലാൻസി, വെട്ടുകാട് ജോർജ്, മണികണ്ഠൻ, ആർ. സിന്ധു, ജ്യോതിഷ് കുമാർ, സുജ ആർ., അശ്വതി, ശ്രീക്കുട്ടി, കുമാരി, ഉഷ സുരേഷ്, അനീഷ്, ഷിമയോൺ, സുജ എ., ജയശ്രീ, റോബിൻസൺ, വിനോദ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ തൊഴിലാളികൾക്ക് ഓണക്കോടിയും വിതരണം ചെയ്തു.

0 Comments